കഫ് സിറപ്പുകളുടെ നിയന്ത്രണത്തിൽ കേന്ദ്ര സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നു. ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ ഫാർമസികളിൽ നിന്ന് വാങ്ങാനാകില്ല. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാനും സ്വയം ചികിത്സയും ദുരുപയോഗവും തടയാനുമാണ് നടപടി.

കഴിഞ്ഞ വർഷങ്ങളിൽ കഫ് സിറപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മരുന്നുകളുടെ നിർമ്മാണത്തിലും വിതരണത്തിലും കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ഡോക്ടറുടെ നിർദേശപ്രകാരമുള്ള കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ കഫ് സിറപ്പുകൾ ലഭ്യമാകൂ. രോഗികളുടെ സുരക്ഷയും ഉത്തരവാദിത്തപരമായ മരുന്നുപയോഗവും ഉറപ്പാക്കാൻ ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Related Posts