നാലാമത് അജേഷ് പത്മ കവിതാ പുരസ്കാരം ബാംഗ്ലൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിക്ക് ലഭിച്ചു. എഴുത്തുകൂട്ടം ആഗോളതലത്തിൽ നടത്തിയ മത്സരത്തിൽ നൂറിലധികം വരുന്ന രചനകളിൽ നിന്നാണ് രമാ പിഷാരടി രചിച്ച “അവസാനത്തെ ഇല’ എന്ന രചന പുരസ്കാരാർഹമായത്. 7777/- രൂപയും ഫലകവുമടങ്ങുന്ന അവാർഡ് എഴുത്തുകൂട്ടത്തിൻ്റെ വാർഷിക പരിപാടിയിൽ വച്ച് നൽകും.
കവിയും, സാംസ്കാരിക പ്രവർത്തകനുമായിരുന്നു അജേഷ് പത്മയുടെ പേരിലുള്ള പുരസ്കാരമാണ് എഴുത്തുകൂട്ടം ദ കമ്യൂൺ ഓഫ് ലെറ്റേഴ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമെന്ന് പ്രസിഡണ്ട് ഇടപ്പോൺ അജികുമാർ നടത്തിയ പുരസ്കാര പ്രസ്താവനയിൽ അറിയിച്ചു.