പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഈസ്റ്റ് പോയിന്റ് മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ചെയർമാൻ രാമചന്ദ്രൻ തൊടിയില അധ്യക്ഷത വഹിച്ച ക്യാമ്പ് ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂണിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ് ഉദ്ഘാടനം ചെയ്തു.

രാവിലെ 10 മണിക്ക് യരപ്പനഹള്ളി സമുദായ ഭവനിൽ വച്ച് നടന്ന പരിപാടിയിൽ ഈസ്റ്റ്‌ പോയിന്റ് ഓർത്തോ ഡോക്ടർ മോഹൻ ആരോഗ്യബോധവൽക്കരണം നടത്തി. സിന്റോ പി സിംലെസ്സ്‌, വിനോദ് ബർനാട്, സജീവൻ, പാസ്റ്റർ ഷൈജു ജോൺ എന്നിവർ നേതൃത്വം നൽകി. സ്‌മൈൽ ദന്തൽ ക്ലിനിക് സൗജന്യമായി ദന്തരോഗപരിശോധനയും നടത്തി. നൂറിൽപരം ആളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി.

Related Posts