നിപ ബാധിച്ച 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർഡിന് സമീപം കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്
ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കാൻ ആരെയും അരനുവദിക്കില്ല. ഈ ബ്ലോക്കിൻ്റെ പരിസരത്ത് വാഹനം പാർക്ക് ചെയ്യാനും അനുവാദമില്ല.
ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്നും രോഗികളുടെ സുരക്ഷയും രോഗവ്യാപനവും തടയുന്നതിനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും പേ വാർഡ് മേഖലയിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഫറോക്ക് സ്വദേശിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.