സോ​ണി​യ ഗാ​ന്ധി​യും മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ൽ ന​ട​ന്ന​ത് സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നെന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. മ​മ​ത​യെ സോ​ണി​യ കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ക്ഷ​ണി​ച്ചെ​ന്ന് വാ​ർ​ത്ത​ക​ളും പ്ര​ച​രി​ച്ചിരുന്നു. ഈ വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ജ​യ​റാം ര​മേ​ശ് രം​ഗ​ത്തുവ​ന്നു. മ​മ​ത ബാ​ന​ർ​ജി സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​ത് ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​നം ശ​ക്ത​മാ​ക്കാ​ൻ ‘ഇ​ന്ത്യ’ മു​ന്ന​ണി തീ​രു​മാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച.

Related Posts