ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉരുകിയ ഇരുമ്പ് വഹിച്ചുകൊണ്ട് പോകുന്ന ലാഡിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുകിയ ഇരുമ്പ് സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
പന്ത്രണ്ടോളം തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രികളിലുള്ള പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർക്കായുള്ള അടിയന്തര ചികിത്സാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.