സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദി 59-ാമത് വാർഷിക ദിനം വിവിധ പരിപാടികളോടെ മാറത്തഹള്ളിയിലെ കലാഭവനിൽവച്ച് ആഘോഷിച്ചു. പൊതുസമ്മേളനം, കല പയ്യന്നൂർ അവതരിപ്പിച്ച നാടകം ‘ഉറുമാളു കെട്ടിയ ചിത്രമാസം’ അരങ്ങേറി.

പൊതുസമ്മേളനം കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ ഉദ്ഘാടനം ചെയ്തു. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രമേശ്, വൈസ് പ്രസിഡണ്ട് കെ.പി. പത്മകുമാർ, ട്രഷറർ ടി വി നാരായണൻ, ജോയിന്റ് സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് പുരസ്‌കാരം നേടിയ ‘മോഹം’ സിനിമയുടെ നിർമ്മാതാവ് റസാഖ് അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.

Related Posts