പത്തനംതിട്ടയിലെ കൂടലിൽ പിതാവ് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ചതായി പരാതി. ലഹരിക്കടിമയായ പിതാവ് 13കാരനെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി.

രാത്രിയിൽ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടന്നത്. തുറന്നിട്ട വാതിലിൽ കൂടി വെളിയിൽ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയർമാന് ദൃശ്യങ്ങൾ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങൾ സഹിതം കൂടൽ സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

പോലീസ് വിശദമായി പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് വിവരം. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മർദ്ദിക്കാറുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്.

Related Posts