ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നുമായി വന്ന രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31), കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയിലാണ് 50.990 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.
അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും ബംഗളൂരുവിലെ ലഹരിമരുന്നിൻ്റെ ഉറവിടവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.