കർണാടകയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശിവകുമാർ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. റോഡ് വികസനത്തിന് 2,000 കോടി രൂപ ഡി കെ സർക്കാർ പ്രഖ്യാപിച്ചു. കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഇന്നലെ വൈകിട്ടാണ് ഡി കെ ശിവകുമാർ അധികാരമേറ്റത്.

Related Posts