കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗോപാൽ രാം നാരായൺ ഗവൺമെൻ്റ് മോഡൽ പ്രൈമറി & ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പി ടി ടീച്ചർ യെല്ലപ്പ സ്വാഗതം ആശംസിച്ചു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. കേരള സമാജം ട്രഷറർ ജോർജ് തോമസ്, അസിസ്റ്റൻ്റ് സെക്രട്ടറി വി.മുരളീധരൻ, സോൺ വനിതാ വിഭാഗം അധ്യക്ഷ സുധാ സുധീർ, വനിതാ വിഭാഗം കൺവീനർ തങ്കമണി നാരായണൻ എന്നിവർ പങ്കെടുത്തു.

സോൺ വനിതാ വിഭാഗം ഭരണസമിതി അംഗം പ്രസന്ന ആർ നായർ ആണ് ബുക്കുകൾ സംഭാവനയായി നൽകിയത്. സോൺ കൺവീനർ പി.ആർ.ഉണ്ണികൃഷ്ണൻ നന്ദി പ്രകടനം നടത്തി. സെൻട്രൽകമ്മിറ്റി അംഗം പുഷ്‌പരാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഷെല്ലി തോമസ്, വനിതാ വിഭാഗം ഉപാധ്യക്ഷ ശോഭന പുഷ്‌പരാജ്, പ്രോഗ്രാം കൺവീനർ ബിനി പോൾ, കമ്മിറ്റി മെമ്പർ സംഗീത ശ്രീകുമാർ, സി.ശോഭന, ജൂലി ക്ലീറ്റസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Posts