കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഭര്‍ത്താവ് മുഹമ്മദ് ഫർമാന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് കോടതി തടഞ്ഞു. മുഹമ്മദ് ഫർമാന് നിയമനടപടികൾക്കായി അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനാണ് നിർദ്ദേശം. ഈ ഒരു മാസത്തെ സാവകാശം ഫർമാന് നിയമസഹായം തേടുന്നതിനും മുൻകൂർ ജാമ്യത്തിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കാം. ഈ കാലയളവിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിവാഹത്തെ തുടർന്നുണ്ടായ നിയമപരമായ തർക്കങ്ങളാണ് ഈ ഉത്തരവിലേക്ക് നയിച്ചത്.

Related Posts