കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മത്തിക്കരെ കരയോഗം ‘ജ്വാല സോക്കർ ലീഗ്’ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. കെ എൻ എസ് എസ് വിജയ് നഗർ കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ തിപ്പസാന്ദ്ര കരയോഗം രണ്ടാം സ്ഥാനവും ചന്ദാപുര കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, മറ്റ് വിശിഷ്ടാതിഥികൾ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.