ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനിലെ അമ്മമാരെ ആദരിച്ചു. പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ ആദ്യക്ഷനായ വേദിയിൽ മുൻ എം.എൽ.എ ഐവാൻ നിഗ്ലി, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, റൂബി ഐവാൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിന്നു.

‘അമ്മയും ഞാനും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹെറാൾഡ് ലെനിൻ, ഐവാൻ നിഗ്ലി, റെജി കുമാർ, റുബി ഐവാൻ, ഗീത ശശികുമാർ, അബ്‌ദുൾ റൗഫ്, വിജി പിള്ള, നളിനി ആൻ, രസ്ന രാജീവ് എന്നിവർ സംസാരിച്ചു.

മെലഡി റോക്കിൻ്റെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത വിരുന്നും, രസ്ന രാജീവും സംഘത്തിൻ്റെ നൃത്തവും അരങ്ങേറി.

Related Posts