ബെംഗളൂരുവിലും സമീപ ജില്ലകളിലും ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ നാളെ വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാംഗളൂരിൽ ഇന്നലെ പലയിടങ്ങളിലും റോഡ് കാണാത്തവിധം മഴവെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. വൈകുന്നേരത്തെ ഓഫീസുകൾ വിടുന്ന സമയത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം നഗരത്തിലെ ജനജീവിതത്തെയാകെ സ്തംഭിപ്പിച്ചു.

Related Posts