രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള പരിശോധനയ്ക്കായി ഉഗാണ്ടയിൽ നിന്നു വന്ന 28കാരിയുടെ സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.