ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുടക് ജില്ലയിലെ ദുബാരെ ക്യാമ്പിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മൈസൂരു ദസറ ആഘോഷങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നു. ദസറ ആഘോഷത്തിന് മുന്നോടിയായി ആനകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനിരിക്കെയാണ് ചർച്ച പുരോഗമിക്കുന്നത്. പ്രധാന ഘോഷയാത്രക്ക് മാത്രമല്ല പരിശീലന സെഷനുകൾക്കും വൻ ജനക്കൂട്ടം ഒത്തുകൂടുന്നതിനാൽ ആനകളുടെ സമ്മർദം കുറക്കുകയും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് മൃഗഡോക്ടർമാർ, മൃഗാവകാശ പ്രവർത്തകർ, വനം ഉദ്യോഗസ്ഥർ എന്നിവർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള പല പരിപാടികളിലും റോബോട്ടിക് ആനകളെ ഉപയോഗിച്ചതുപോലെ ദസറ ആഘോഷങ്ങൾക്കും റോബോട്ടിക് ആനകളെ ഉപയോഗിക്കാൻ വിദഗ്ധർ നിർദേശിച്ചു. സ്വഭാവം, ആരോഗ്യം, മുൻകാല പെരുമാറ്റം, ആരോഗ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ദസറക്കായി ആനകളെ തിരഞ്ഞെടുക്കുന്നതെങ്കിലും എത്ര പരിശീലനം നൽകിയാലും അവയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വനം ഉദ്യോഗസ്ഥരും വന്യജീവി മൃഗഡോക്ടർമാരും അഭിപ്രായപ്പെടുന്നു.