ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികളുടെ സർവീസ് ജൂണിലേക്ക് നീട്ടി റെയിൽവേ. അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി.

മേയ് 24 വരെയായിരുന്നു നേരത്തേ അനുവദിച്ച ഹുബ്ബള്ളി-കൊല്ലം പ്രത്യേക തീവണ്ടി (07313) ജൂൺ 21 വരെ നീട്ടി. ഞായറാഴ്‌ചകളിൽ മാത്രം സർവീസ് നടത്തുന്ന തീവണ്ടിയാണ്. കൊല്ലം-ഹുബ്ബള്ളി പ്രത്യേക സർവീസ് (07314) ജൂൺ 22 വരെയും നീട്ടി. മേയ് 25 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. തിങ്കളാഴ്ചകൾ തോറുമുള്ള തീവണ്ടിയാണ്. ഇതിൻ്റെ ജൂൺ എട്ടിൻ്റെ സർവീസ് എൻജിനിയറിങ് ജോലിമൂലം റദ്ദാക്കിയിട്ടുണ്ട്.

എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം സെൻട്രൽ പ്രത്യേക തീവണ്ടി (06523) ജൂൺ 22 വരെ നീട്ടി. തിങ്കളാഴ്ചകൾ തോറുമുള്ള തീവണ്ടിയാണിത്. മേയ് 25 വരെയാണ് നേരത്തേ അനുവദിച്ചത്. ചൊവ്വാഴ്‌ചകൾ തോറുമുള്ള തിരുവനന്തപുരം സെൻട്രൽ-എസ്.എം.വി.ടി. (06524) പ്രത്യേക തീവണ്ടി ജൂൺ 23 വരെയായും
നീട്ടി.

ബുധനാഴ്ചകളിലുള്ള എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം സെൻട്രൽ പ്രത്യേക തീവണ്ടി (06547) ജൂൺ 24 വരെ നീട്ടി. മേയ് 27 വരെയാണ് നേരത്തെ അനുവദിച്ചത്. വ്യാഴാഴ്‌ചകളിലുള്ള തിരുവനന്തപുരം സെൻട്രൽ-എസ്.എം.വി.ടി. (06548) പ്രത്യേക തീവണ്ടി ജൂൺ 25 വരെയായും നീട്ടി.

ഞായറാഴ്ചകളിലുള്ള തിരുവനന്തപുരം സെൻട്രൽ-എസ്.എം.വി.ടി. (06556) പ്രത്യേക തീവണ്ടി ജൂൺ 28 വരെ നീട്ടി. നേരത്തേ മേയ് 31 വരെയായിരുന്നു അനുവദിച്ചത്. ഈ തീവണ്ടിയുടെ ജൂൺ ഏഴ്, 14 ദിവസങ്ങളിലെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച‌കളിലുള്ള എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം സെൻട്രൽ പ്രത്യേക തീവണ്ടി (06555) ജൂൺ 26 വരെ നീട്ടി. ഇതിൻ്റെ ജൂൺ അഞ്ച്, 12 ദിവസങ്ങളിലെ സർവീസുകൾ എൻജിനിയറിങ് ജോലികൾമൂലം റദ്ദാക്കിയിട്ടുണ്ട്.

Related Posts