ബാംഗ്ലൂർ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പു​റ​ത്ത്. പ്ര​തിയായ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ഹൈ​ന​സ്, പെ​ൺ​കു​ട്ടി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും കു​റ്റം സ​മ്മ​തി​ച്ച് മാ​പ്പ് പ​റ​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങൾ പു​റ​ത്തു​വന്നു. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ക​ർ​ണാ​ട​ക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡി​സി​പി​യെ ക​മ്മീ​ഷ​ണ​ർ നേ​രി​ട്ട് വി​ളി​പ്പി​ച്ച് കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടിയിരിക്കുകയാണ്. പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേശം നൽകിയിട്ടുണ്ട്.

കേ​സ് മ​ഡി​വാ​ള​യി​ൽ നി​ന്നും ആ​ടു​ഗോ​ഡി പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റുകയും ആ​ഡു​ഗോ​ഡി എ​സി​പി​ക്ക് അ​ന്വേ​ഷ​ണ​ത്തിന്‍റെ ചു​മ​ത​ല ന​ൽകുകയും ചെയ്‌തു. കേ​സെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ മ​ഡി​വാ​ള പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പ​രാ​തി​ക്കാ​രി​ക്ക് ഉ​റ​പ്പ് ല​ഭി​ച്ചു. ഹൈ​ന​സ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. ക​ർ​ണാ​ട​ക പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

Related Posts