പെട്രോൾ, ഡീസൽ വിലവർധനയുടെ പശ്ചാത്തലത്തിൽ മെട്രോ തീവണ്ടികളിൽ തത്കാലം നിരക്ക് ഉയർത്തേണ്ടതില്ലെന്നാണ് ബി.എം.ആർ.സി.എൽ. ബോർഡ് യോഗത്തിൻ്റെ തീരുമാനം.
ഫെബ്രുവരിയിൽ നിരക്കുവർധന വരുത്താൻ നിശ്ചയിച്ചിരുന്നതാണെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ബോർഡ് യോഗത്തിൽ അവലോകനം ചെയ്‌തതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും നിരക്കുവർധന വേണ്ടെന്ന് ബോർഡ് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയിൽ അഞ്ച് ശതമാനം നിരക്കുവർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം കുറഞ്ഞനിരക്ക് 10 രൂപയിൽനിന്ന് 11 രൂപയായും കൂടിയനിരക്ക് 90 രൂപയിൽനിന്ന് 95 രൂപയുമായി വർധിക്കുകയായിരുന്നു.

Related Posts