നാസർ നീലസാന്ദ്രയുടെ 60 കവിതകൾ അടങ്ങിയ ‘വിഷാദ വർഷങ്ങൾ’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ജൂൺ 7ന് ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൽ നടക്കും. ബെംഗളൂരു സഹൃദയവേദി സംഘടിപ്പിക്കുന്ന പരിപാടി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. എ ഐ കെ എം സി സി ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യാതിഥിയാവും.
രമ പ്രസന്ന പിഷാരടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ ആർ കിഷോർ പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കും. കഥാകൃത്ത് സതീഷ് തോട്ടശ്ശേരി പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരി ഇന്ദിരാ ബാലൻ പുസ്തക പരിചയം നടത്തും. ഇന്ദുലേഖ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാംഗളൂരിലെ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.