നവാഗതനായ ശരത്‌ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഔസേപ്പിൻ്റെ ഒസ്യത്ത്. വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി ആണ് നിർമ്മിക്കുന്നത്.

ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കിഴക്കൻ മലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റെയും മൂന്ന് ആൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.

കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി മുണ്ടക്കയം, കനി കുസൃതി, അഞ്ജലി കൃഷ്ണ, ജയിംസ് എല്യാ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫസൽ ഹസൻ്റേതാണ് തിരക്കഥ. സംഗീതം ഒരുക്കിയിരിക്കുന്നത് സുമേഷ് പരമേശ്വർ ആണ്.

Related Posts