കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം രാജാജിനഗറിലെ ആശ്രയ സേവാ ട്രസ്റ്റ് ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം സ്നേഹസാന്ദ്രമായി സംഘടിപ്പിച്ചു.
വനിതാ വിഭാഗം ചെയർപേഴ്സൺ സുധാ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തേവാസികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു വിവിധ സാധനങ്ങളും വിതരണം ചെയ്തു. സ്നേഹവും കരുതലും പങ്കുവെച്ച പരിപാടി ഹൃദയസ്പർശിയായിരുന്നു.
ചടങ്ങിൽ സോൺ വനിതാ വിഭാഗംവൈസ് ചെയർപേഴ്സൺ ശോഭന പുഷ്പരാജ്, കൺവീനർ തങ്കമണി നാരായണൻ, പ്രോഗ്രാം കൺവീനർ ബിനി പോൾ, പ്രസന്ന എസ് നായർ, ശോഭന സി, സംഗീത ശ്രീകുമാർ, വിദ്യാ ബാലകൃഷ്ണൻ, സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു