തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ അഭിനന്ദിച്ച് രജനീകാന്ത്. വലിയ വിജയമാണ് വിജയ് നേടിയതെന്നും സന്തോഷവും അത്ഭുതവും തോന്നിയെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പോയസ് ഗാർജനിലെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് രജനീകാന്തിൻ്റെ പരാമർശം. ബിജെപിയെയും ദ്രാവിഡ പാർടികളെയും തോൽപ്പിച്ചാണ് വിജയ് കടന്നുവന്നത്.

എംജിആറും എൻടിആറും നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ പ്രായത്തിൽ വിജയ് നേടിയതെന്നും വളരെ അത്ഭുതത്തോടെയാണ് വിജയയുടെ ജയത്തെ താൻ കണ്ടതെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട്ടിനായി വിജയ് നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രജനീകാന്ത് പറഞ്ഞു.

ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തിനായി രജനീകാന്ത് ഇടനില വഹിക്കുന്നു എന്ന രീതിക്ക് പ്രചാരണങ്ങൾ വ്യാപകമായിരുന്നു. എം കെ സ്റ്റാലിനെ തെരഞ്ഞെടുപ്പിനു ശേഷം രജനീകാന്ത് വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്ക്കെതിരെ ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് രജനീകാന്ത് ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരണം ആരംഭിച്ചത്.

Related Posts