CBSE സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 9, 10 ക്ലാസുകളിൽ 2026 – 27 അധ്യയന വർഷം മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15 ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും ദേശീയ വിദ്യാഭ്യാസ നയത്തിനും അനുസൃതമായാണ് ഈ മാറ്റം. 2026 ജൂലൈ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും പുതിയ നിയമപ്രകാരം വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.

9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ മൂന്നാമത്തെ ഭാഷയ്ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങൾ ഉപയോഗിക്കാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ ജൂൺ 15-നകം പുറത്തിറക്കും.

Related Posts