വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ. പത്തുവർഷത്തെ പിണറായി ഭരണം അവസാനിപ്പിച്ച് നിശ്ചയദാർഢ്യത്തോടെ തിരഞ്ഞെടുപ്പിന് നേരിട്ട കേരളത്തിലെ യുഡിഎഫ് നേതാക്കളെ യോഗം അഭിനന്ദിച്ചു.
പ്രസിഡണ്ട് അഡ്വക്കറ്റ് സത്യൻ പുത്തൂർ, ജെയ്സൺ ലുക്കോസ്, സുമേഷ് എന്നിവർ സംസാരിച്ചു. ബെന്നി, സുഭാഷ്, ആഷ്ലിൻ, സുനിൽ, ജയദേവൻ, ജിജു മുതലായവർ നേതൃത്വം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഫ് കർണാടകയുമായി സഹകരിച്ച് 4000 ത്തോളം വോട്ടർമാരെയാണ് വിവിധ മണ്ഡലങ്ങളിലേക്ക് എത്തിച്ചത്, പല മണ്ഡലങ്ങളിലും ഈ വോട്ടുകൾ നിർണായക ഘടകമായെന്ന് കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.