അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു. മുലായം സിങ്ങിൻ്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ഏറെനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിൽ വെച്ചാണ് മരണം. 

യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരാകുന്നത്.

Related Posts