അ​സം മു​ഖ്യ​മ​ന്ത്രി​യാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​സ​മി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സി​ത​ര നേ​താ​വ് എ​ന്ന ച​രി​ത്ര നേ​ട്ട​വും ഇ​തോ​ടെ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ സ്വ​ന്ത​മാ​ക്കി. ഗു​വാ​ഹ​ത്തി​യി​ലെ ഖാ​നാ​പാ​ര​യി​ലു​ള്ള വെ​റ്റ​റി​ന​റി കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ല​ക്ഷ്മ​ൺ പ്ര​സാ​ദ് ആ​ചാ​ര്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം മ​റ്റ് നാ​ല് നേ​താ​ക്ക​ൾ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ബി​ജെ​പി ഭ​രി​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാർ, മ​റ്റ് മു​തി​ർ​ന്ന എ​ൻ​ഡി​എ നേ​താ​ക്ക​ൾ തുടങ്ങിയവർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related Posts