ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും. ഇന്ത്യ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ വര്‍ഷങ്ങളായി ശ്രമിച്ചതിന് ശേഷമാണ് മമത ഐക്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചു. മമതയ്ക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ എന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി ചോദിച്ചത്.

സുവേന്ദു അധികാരിയെ 2016-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഇല്ലാതാക്കാന്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അയക്കുന്നതിന് മുമ്പ് മമത ഇക്കാര്യങ്ങള്‍ ഓര്‍ക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സൗമ്യ ഐച്ച് റോയ് പറഞ്ഞു.

‘നിര്‍ബന്ധത്തിന് വഴങ്ങി മാത്രമേ പൂച്ച മരത്തില്‍ കയറാറുള്ളു എന്നൊരു പഴഞ്ചൊല്ലുണ്ട്. മമത ഓരോ അവസരത്തിലും ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിച്ചത്. സംസ്ഥാനത്ത് അവര്‍ ബിജെപിയെ ശക്തപ്പെടുത്തി. ഇപ്പോള്‍ സ്വന്തം കൊട്ടാരം നിലംപരിശായപ്പോള്‍ അവര്‍ പെട്ടെന്ന് നമ്മളെ ഓര്‍ത്തു. ഞങ്ങള്‍ അവസരവാദികളല്ല’, സൗമ്യ പറഞ്ഞു.

Related Posts