പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു നയിക്കും. ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാളെ രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് നേതാവായി സുവേന്ദുവിനെ തീരുമാനിച്ചത്.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു നന്ദിഗ്രാം, ഭവാനിപുർ എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് ഭവാനിപുരിൽ സുവേന്ദു പരാജയപ്പെടുത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു.