ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 107 സീ​റ്റു​ക​ൾ നേ​ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​. ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു കഴിഞ്ഞു. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 118 പേരുടെ പിന്തുണ അവശ്യമാണ്. ഈ സം​ഖ്യ​യി​ലേ​ക്ക് എ​ത്താ​ൻ 11 സീ​റ്റു​ക​ളു​ടെ കു​റ​വാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​രെ​യും ചെ​റു​ക​ക്ഷി​ക​ളെ​യും ഒ​പ്പം നി​ർ​ത്താ​നാ​ണ് വി​ജ​യി​ന്‍റെ നീ​ക്കം.

ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സി​പി​എം നേ​തൃ​ത്വ​ത്തെ വി​ജ​യ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ ടി​വി​കെ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്. എ​ന്നാ​ൽ, നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ്-​ടി​വി​കെ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സ് ഡി​എം​കെ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എം​കെ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.
ടി​വി​കെ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ വി​ജ​യി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു. “യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല” എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Related Posts