പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി. ബി ജെ പിയിലെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 10105 വോട്ടുകൾക്കാണ് മമതയുടെ തോൽവി.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തൻ്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് സുവേന്ദു.