മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്.

എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ​

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎൽഎമാരുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കുക്കി എംഎൽഎമാരടക്കം രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടെടുക്കുകയായിരുന്നു.

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതിന് ശേഷം പുതിയ സർക്കാറിനെ തീരുമാനിക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിക്കുന്നത്.

Related Posts