വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്.
പരിക്കേറ്റ അമൻജോത് കൗർ, സ്നേഹ റാണ, ഹർലീൻ ഡിയോൾ എന്നിവർ ടീമിലില്ല. ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെ ഇംഗ്ലണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.