ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒരു ജവാന് പരുക്കേറ്റു.
കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ, ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. കാങ്കര്‍ ജില്ലയിലെ കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.