ഭൂരിഭാഗവും എക്സിറ്റ് പോളുകളും തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭരണ തുടർച്ച പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം ടിവികെക്ക് അനുകൂലമാണ്. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്. പുറത്തുവന്ന സർവ്വെകളിൽ ഏഴെണ്ണം ഡിഎംകെയ്ക്ക് തുടർ ഭരണം പ്രവചിക്കുമ്പോൾ രണ്ട് സർവ്വെകൾ പറയുന്നത് എഐഎഡിഎംകെ സഖ്യം അധികാരത്തിൽ വരുമെന്നാണ്.
ടിവികെ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും ഭരണകക്ഷിയായ ഡിഎംകെയെ അട്ടിമറിക്കുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ ഫലം പറയുന്നത്. ടിവികെ ഇത്രയധികം സീറ്റുകൾ നേടുമെന്ന് പ്രവചിച്ച സർവ്വെയും ഇത് മാത്രമാണ്.