പ്രവാസി യുവാവിൽ നിന്ന് വിവാഹ വാഗ്‌ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്ത കേസിൽ ടോളിവുഡ് നടി വെങ്കട അശ്വിനി റെഡ്ഡിക്ക് എതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ വൈ.വി.ധർമേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടി, നടിയുടെ അമ്മ, മറ്റ് രണ്ടു കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ കേസെടുത്തത്. 2018-ൽ ഹൈദരാബാദിൽവച്ചാണ് പരാതിക്കാരൻ ഒരു സുഹൃത്ത് വഴി നടിയെ പരിചയപ്പെടുന്നത്. താൻ അമേരിക്കയിൽ ഉപരിപഠനം നടത്തുകയാണെന്നായിരുന്നു നടി യുവാവിനോട് പറഞ്ഞിരുന്നത്. ആ സമയം വിവാഹമോചന നടപടികൾക്കായി കാത്തിരിക്കുകയായിരുന്നു പരാതിക്കാരൻ.
എന്നാൽ, അത് കുഴപ്പമില്ലെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞ് നടി പരാതിക്കാരനെ വിശ്വസിപ്പിച്ചു. പിന്നീട് വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് നടി പണം ആവശ്യപ്പെട്ടു തുടങ്ങുകയും ചെയ്തു.

യുവാവ് തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഏകദേശം 9.35 കോടി രൂപ നടിക്കും കുടുംബത്തിനുമായി വിവിധ ഘട്ടങ്ങളിലായി നൽകി. എന്നാൽ, വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം നടി ഒഴിഞ്ഞുമാറുകയായിരുന്നു.

Related Posts