കർണാടകയിലെ നേതൃമാറ്റത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടു താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും അംഗീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവകുമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും മറ്റു നേതാക്കളുമായും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

വേണ്ട സമയത്തു നേതൃത്വം കൃത്യമായ നിലപാടു സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. മേയ് 21നാണു സിദ്ധരാമയ്യ സർക്കാർ 3 വർഷം പൂർത്തിയാക്കുന്നത്. നവംബറിൽ രണ്ടര വർഷം പൂർത്തിയാക്കിയതു മുതൽ മുൻധാരണ പ്രകാരം മുഖ്യമന്ത്രിപദം ശിവകുമാറിനു കൈമാറണമെന്ന ആവശ്യം ശക്തമായിരുന്നു.

Related Posts