കർണാടക നായർ സർവീസ് സൊസൈറ്റി വിമാനപുര കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘വിമാനപുര പൂരം 2026’ മെയ് 3 ഞായറാഴ്ച കുന്ദലഹള്ളിയിലുള്ള സി എം ആർ ഐ ടി ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ നടക്കും.
പ്രശസ്ത സിനിമ നടനും പ്രൊഡ്യൂസറുമായ സെവൻരാജ്, കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ എന്നിവർ മുഖ്യ അതിഥികളായിരിക്കും.
കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അമ്മ മ്യൂസിക് കണ്ണൂർ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ, വിഭവ സമൃദ്ധമായ സദ്യയും ഒരുക്കുന്നുണ്ട്. കരയോഗം പ്രസിഡണ്ട് പത്മകുമാർ, സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ അനിൽ പത്മനാഭൻ, മഹിളാ വിഭാഗം “ജയധാര” വൈസ് പ്രസിഡണ്ട് സിന്ധു പത്മകുമാർ, സെക്രട്ടറി ഗീത അനിൽ ആഘോഷകമ്മിറ്റി അംഗങ്ങളായ പ്രശാന്ത് ബാലൻ, ടി പി രവീന്ദ്രൻ, സതീശൻ.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 9482577865, 8050809574ൽ ബന്ധപ്പെടുക.