സ്വർണക്കടത്തു കേസിൽ കോഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് ബെംഗളൂരു ഗ്ലിങ് ആക്ടിവിറ്റീസ് ) കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്നു കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി. ഡിജിപി കെ.രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകളായ രന്യയെ ദുബായിൽ നിന്നു 14.2 കിലോഗ്രാം സ്വർണവുമായി മാർച്ച് 3നാണു ബെംഗളൂരു വിമാനത്താവളത്തിൽ അറസ്‌റ്റ് ചെയ്ത‌ത്.
തുടർന്ന് സ്വർണ വ്യാപാരി സാഹിൽ ജയിനും തെലുങ്ക് നടൻ തരുൺ രാജുവും അറസ്റ്റിലായി.

ദുബായിൽ നിന്നു വ്യാപകമായി സ്വർണം കടത്തിയതിനു പുറമേ ഹവാല ഇടപാടുകളും നടത്തിയതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കോഫെപോസ ചുമത്തിയത്. ഒരു വർഷത്തിനിടയിൽ 102.55 കോടി രൂപ വിലയുള്ള 127.3 കിലോഗ്രാം സ്വർണം രന്യയുടെ നേതൃത്വത്തിൽ കടത്തിയതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. റവന്യു ഇന്റലിജൻസ് നൽകിയ പരാതിയിൽ സിബിഐ കേസെടുത്തിരുന്നു. കോഫെപോസ ചുമത്തിയതിനാൽ രന്യ ഒരു വർഷത്തോളം വിചാരണത്തടവിലായിരുന്നു.

Related Posts