വടക്കൻ കർണാടകയിൽ ഇടിമിന്നലേറ്റു 2 സ്ത്രീകൾ മരിച്ചു. ബെള്ളാരി സ്വദേശി അക്ഷത (18), റായ്ച്ചൂർ സ്വദേശിയായ ദുർഗുമ്മ സുബ്ബയ്യ (40) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലിരിക്കുമ്പോഴാണ് അക്ഷതയ്ക്കു മിന്നലേറ്റത്. വീടിനു പുറത്തു സൂക്ഷിച്ച കാലിത്തീറ്റ മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടുന്നതിനിടെയായിരുന്നു ദുർഗുമ്മക്കു മിന്നലേറ്റത്. ഹുബ്ബള്ളി-ധാർവാഡ് ഉൾപ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും ഇന്നലെ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തു.

Related Posts