കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് (എസ്എസ്എൽസി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 8.65 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതി. വിജയശതമാനം 94.10% ആണ്. മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ മാർക്ക് (625/625 ) നേടി. രൂപ പാട്ടീൽ, ജഹ്നവി, ഉത്സവ് എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്.

സംസ്ഥാനം ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും ഉയർന്ന വിജയമാണിത്. ഔദ്യോഗിക പോർട്ടലായ karresults.nic.in, ഡിജിലോക്കർ എന്നിവയിൽ ലഭ്യമായ നേരിട്ടുള്ള ലിങ്കുകൾ വഴി വിദ്യാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ ഫലം പരിശോധിക്കാം. കർണാടക എസ്എസ്എൽസി പരീക്ഷകളിൽ വിജയിക്കാൻ, ഓരോ വിഷയത്തിലും കുറഞ്ഞത് 35% മാർക്ക് നേടേണ്ടതുണ്ട്.

Related Posts