ടെലിവിഷൻ പരമ്പരയായ ‘ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി’ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കാലിഫോർണിയയിലെ ബേവർലി ഹിൽസിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രാവിലെ കാപ്പി കഴിച്ച ശേഷം കുളിക്കാൻ കയറിയതായിരുന്നു മുൾഡൂൺ.

പാട്രിക് മുൾഡൂണിനെ കാണാത്തതിനാൽ പെൺസുഹൃത്ത് അന്വേഷിച്ചു നോക്കിയപ്പോൾ തറയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. 1992- 95, 2011- 12 കാലങ്ങളിലായി ‘ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി’ലെ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ നടനാണ് പാട്രിക് മുൾഡൂൺ.

Related Posts