കർണാടക ആർടിസി ബെംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു അടുത്തകാലത്തു സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ ബെംഗളുരു വിമാനത്താവളത്തിൽ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്ക് കർണാടക ഫ്ലൈ ബസ് സർവീസ് ഉണ്ട്. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോൾവോയുടെ എസി സീറ്റർ ബസുകളാണ് ഉപയോഗിക്കുന്നത്.

Related Posts