ബെംഗളുരു നഗരത്തിലെ കനാലുകളുടെ ശുചീകരണപ്രവൃത്തികൾ ആരംഭിച്ചു. മഴക്കാല ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. സ്‌ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളിലെ കനാലുകളാണ് ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്. കനാൽ കയ്യേറിയുള്ള നിർമിതികൾ പൊളിച്ചുനീക്കാനും തുടങ്ങി.
ഡ്രോൺ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു.

മഴകാലത്ത് കനാലുകൾ നിറയുന്നതോടെ പാർപ്പിട സമുച്ചയങ്ങളിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് വരുത്തുന്നത്. സർജാപുര റോഡ്, യെലഹങ്ക, ദാസറഹള്ളി, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ഗദ്ദലഹള്ളി, സായ് ലേഔട്ട്, കോടിചിക്കനഹള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കനാലുകളുടെ വീതി കൂട്ടാനും പദ്ധതിയുണ്ട്.

Related Posts