ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പ​രി​ശോ​ധ​ന ഫ​ലം. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് മ​ണി​യ​ൻ​പി​ള്ള രാ​ജു മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്.

ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ കാ​റി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ക്കു​ക​യും, ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു.സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ണി​യ​ന്‍​പി​ള്ള രാ​ജു വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി​രു​ന്നു. കെ​മി​ക്ക​ല്‍ ലാ​ബ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചെ​ന്ന കു​റ്റം പോ​ലീ​സ് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ വാ​ഹ​നം ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത് മാ​ത്ര​മാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ​തി​രെ​യു​ള്ള കു​റ്റം.

Related Posts