ദക്ഷിണാഫ്രിക്കയിൽനിന്നും നാല് ചീറ്റകളെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ‘ആനിമൽ എക്ചേഞ്ച് പരിപാടിയുടെ ഭാഗമായാണ് ചീറ്റകളെ കൈമാറിയത്.
ദക്ഷിണാഫ്രിക്കയിലെ പാരറ്റ് പാർക്ക്, ഇന്ദുന പ്രൈമേറ്റ് എന്നിവിടങ്ങളിൽ നിന്നും രണ്ട് ആൺ ചീറ്റകളും രണ്ട് പെൺ ചീറ്റകളും ഇന്നലെ പുലർച്ചെ 1.15 ഓടെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ചീറ്റകളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്ന് ഉറപ്പ് വരുത്തണമെന്നും വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രേ പറഞ്ഞു. ആരോഗ്യ പരിശോധന നടത്തിയ ശേഷം പൊതുജനങ്ങൾക്ക് നിരീക്ഷിക്കുന്നതിനായി അവയെ മൃഗശാലയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിമാനത്താവള കാർഗോ ടെർമിനലിൽ വനം, പരിസ്ഥിതി മന്ത്രി ചീറ്റകളെ സ്വീകരിച്ചു. ചീറ്റകൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ ക്വറൻ്റീൻ, 30 ദിവസം ആരോഗ്യ നിരീക്ഷണം, നിർദിഷ്ട ഭക്ഷണക്രമം എന്നിവ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Related Posts