സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായ അദ്ദേഹം ആര്‍ജെഡിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചതിന് ശേഷം ബിജെപിയിലേക്ക് എത്തിയ നേതാവാണ്. ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പ്രത്യേകതയും ഇനി സാമ്രാട്ട് ചൗധരിയ്ക്കുണ്ട്. താരാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സാമ്രാട്ട് ചൗധരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാർ രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരിയ്ക്ക് മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്
September 9, 2024
കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
September 9, 2024
70 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
September 12, 2024
യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;
September 12, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.