മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സാംസണ്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ഈ സ്ഥാനം നേടുന്ന ആദ്യ മലയാളിയും സഞ്ജു തന്നെ.

ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡിൻ്റെ ഓൾറൗണ്ടർ മെലി കെർ പുരസ്‌കാരത്തിന് അർഹയായി.

Related Posts