ട്രക്കിങ്ങിനിടെ 400 അടി ഉയരത്തിൽ നിന്ന് യുവാവ് വീണു മരിച്ചു. ഭിവണ്ഡി തഡാലി സ്വദേശി ആകാശ് രാജേന്ദ്ര വാഘ്മോഡെ (26) ആണ് മരിച്ചത്. റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇർഷഘട്ട് കോട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇരുചക്ര വാഹനം കോട്ടയ്ക്ക് താഴെയിട്ടതിനു ശേഷമാണ് ട്രക്കിങ്ങ് ആരംഭിച്ചത്. ഒറ്റയ്ക്കാണ് ട്രക്കിങ്ങിന് പോയതെന്നാണ് വിവരം. യാത്രയ്ക്കിടെ കാൽ വഴുതുകയും മൃതദേഹം കുടുങ്ങിക്കിടന്നതാകാമെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം വളരെയധികം ദുർഘടമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇർഷാൽവാഡി കോട്ടയിലേക്കുള്ള ആകാശിൻ്റെ ആദ്യത്തെ ട്രക്കിങ്ങായിരുന്നുവെന്ന് രക്ഷാപ്രവർത്തകരിലൊരാള് പറഞ്ഞു.
ഞായറാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് അമ്മ സ്ഥിരീകരിച്ചുണ്ട്. ട്രക്കിങ്ങ് സ്പോട്ടിലേക്ക് എത്തിച്ചേർന്നുവെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആകാശിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പറ്റിയില്ലെന്ന് അമ്മ പറയുന്നു. ആകാശ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.